കൊച്ചി: പെരുമ്പാവൂരില്‍ ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. അപകടത്തില്‍ വേങ്ങൂര്‍ സ്വദേശി അമല്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ആണ് അപകടം നടന്നത്.
രണ്ട് ബൈക്കുകളിലായി യുവാക്കള്‍ മത്സരയോട്ടം നടത്തുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന ബസിനടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ ബസിന്റെ റേഡിയേറ്റര്‍ വരെ തകര്‍ന്നുപോയി. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് അമലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post