തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. കെജ്രിവാളിന്റേത് ഗുരുതരമായ കേസാണ്. അഴിമതി കാണിച്ച അയാളെ പൂവിട്ട് പൂജിക്കണോ എന്ന് സുരേന്ദ്രന് ചോദിക്കുന്നു.
അഴിമതിക്കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കും. ബിജെപിക്ക് ഒരു ഇരട്ടത്താപ്പുമില്ലെന്നും സുരേന്ദ്രന് പറഞ്ഞു. വിഡി സതീശനുമെതിരെയും അദ്ദേഹം പ്രതികരിച്ചു. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിഡി സതീശന് ഒത്തു കളിച്ചു. കേസ് അന്വേഷണം ശരിയായി നടക്കേണ്ട എന്നാണോ വിഡി സതീശന് പറയുന്നത്. എല്ലാ കേസിലും ശരിയായ നിലയില്‍ അന്വേഷണം മുന്നോട്ടു കൊണ്ട് പോകും. കേരളത്തിലും വ്യത്യാസം ഉണ്ടാകില്ല. കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്ന് പറയും, ചെയ്യുമ്പോള്‍ അയ്യോ വിളിച്ച് വരുന്നു എന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലില്‍ പോകേണ്ടി വന്നാലും അരവിന്ദ് കെജ്രിവാള് രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post