ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഉടന്‍ വിചാരണക്കോടതിയില്‍ ഹാജരാക്കും. അതിനിടെ കെജ്രിവാളിന്റെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി.
സംസ്ഥാന ഭരണ സംവിധാനം തകര്‍ന്നുവെന്ന് ഉന്നയിച്ച ബിജെപി കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്.
also read;കൊടുംചൂടില്‍ ആശ്വാസമേകാന്‍ മഴ വരുന്നൂ, ഈ 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്
നിലവില്‍ കെജരിവാളിന് പകരം ആര് എന്നതില്‍ ആം ആദ്മി പാര്‍ട്ടിയില്‍ അവ്യക്തതയുണ്ട്. കെജ്രിവാളിന്റെ ഭാര്യ സുനിതയോട് നിലപാട് തേടാനാണ് പാര്‍ട്ടിയിലെ ചര്‍ച്ച. തുടര്‍ന്ന് സുനിതയുമായി ആം ആദ്മി നേതാക്കള്‍ ചര്‍ച്ച നടത്തി.
അതേസമയം, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മന്ത്രിമാരായ അതിഷി മെര്‍ലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് വരുന്നത്.