‘ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്! സത്യഭാമ പറഞ്ഞത് കലാഭവൻ മണിയുടെ സഹോദരനെ കുറിച്ചാണെങ്കിലും പരിപൂർണ്ണയോജിപ്പ്’: സംഗീത ലക്ഷ്മണ

നർത്തകനായ ആർഎൽവി രാമകൃഷ്ണന് എതിരെ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി അഡ്വ. സംഗീത ലക്ഷ്മണ രംഗത്ത്. കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴാണ് അവർക്ക് പൂർണ പിന്തുണ അർപ്പിച്ച് അഭിഭാഷകയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാധ്യമകൂട്ടത്തിനോട് അർഹിക്കുന്ന അവജ്ഞ പ്രകടമാക്കി കൊണ്ടു കലാമണ്ഡലം സത്യഭാമ സംസാരിക്കുന്നത് കണ്ടിട്ട് രോമാഞ്ചമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് സംഗീത ലക്ഷ്മണ പറയുന്നത്. ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണെന്നാണ് അഭിഭാഷകയുടെ അഭിപ്രായം. ഫേസ്ബുക്കിലൂടെയാണ് സംഗീത ലക്ഷ്മണ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യഭാമ ടീച്ചർ വെറും പൊളിയല്ല സൂസൂസൂസൂപ്പർ പൊളി! വലിഞ്ഞുകയറി ചെന്ന മാധ്യമപ്പടയുടെ ഊളചോദ്യങ്ങൾക്കും മൗഢ്യദാർഷ്ഠ്യത്തിനും മുന്നിൽ അണുവിണ അടി പതറാതെ, സമചിത്തത കൈവെടിയാതെ, മാധ്യമകൂട്ടം അർഹിക്കുന്ന അവജ്ഞ പ്രകടമാക്കി കൊണ്ടു തന്നെ കലാമണ്ഡലം സത്യഭാമ സംസാരിക്കുന്നത് കണ്ടിട്ട് രോമാഞ്ചമാണ് അനുഭവപ്പെട്ടത് എനിക്ക്. ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്!

ASLO READ- ‘മോളെ സത്യഭാമേ..ഞങ്ങള്‍ക്ക്’കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി

നാട്യശാസ്ത്രം തിയറിയും പ്രക്ടിക്കലും അരയും മെയ്യും മുറുക്കി പഠിച്ച നർത്തകി, നൃത്തം പഠിപ്പിച്ച് ജീവിതമാർഗ്ഗം ഉണ്ടാക്കിയ ഒരു ന്യത്താദ്ധ്യാപിക, ജീവിതത്തിൽ നേടിയെതെല്ലാം നൃത്തകലയിൽ നിന്ന് എന്ന് നെഞ്ചുറപ്പോടെ തല ഉയർത്തി പിടിച്ച് പറയുന്ന ഒരു കലാകാരി, അറുപ്പത്തിയാറാം വയസ്സിലും മോഹിനിയുടെ ആകർഷണീയത വിട്ടുപോകാൻ വിസമ്മതിക്കുന്ന സൗന്ദര്യം – ഇത്രയും കൈമുതലായുള്ള ഒരു സ്ത്രിക്ക് അവരുടെ പരിജ്ഞാനത്തിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിൽ നൃത്തകലാസ്വാദനത്ത കുറിച്ച് സ്വന്തം അഭിപ്രായം പറയാം. ആ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. വിലമതിക്കുന്നു. ഓരോ വരിയും പ്രസക്തം.

ALSO READ- ‘ഈ ഭവതി ഏതേലും കോലോത്തെ തമ്പുരാട്ടിയാണോന്നു അറിയില്ല; ഉത്തരേന്ത്യൻ ഉൾഗ്രാമത്തിൽ ആണോ ഇവർ ജീവിക്കുന്നത്?’ പുച്ഛം തോന്നുന്നെന്ന് സീമ ജി നായർ

ഇനി കലാമണ്ഡലം സത്യഭാമ പറഞ്ഞത് കലാഭവൻ മണിയുടെ സഹോദരനെ കുറിച്ചാണെങ്കിൽ കൂടി, ടീച്ചർ പറഞ്ഞതിനോട് പരിപൂർണ്ണയോജിപ്പ് ! എന്ന് സ്വന്തം; 109 കിലോ ഭാരമുള്ള ഒരു നൃത്താസ്വാദകയും, കറുത്ത അച്ഛന് ജനിച്ചതും കറുത്ത ഭർത്താവിന്റെ ഭാര്യയായി ജീവിച്ചതും കറുത്ത 2 ആൺമക്കൾക്ക് ജന്മം നൽകിയിട്ടുള്ള ഒരു ദളിത് സ്ത്രിയും, കലാഭവൻ മണിയോട് ഇന്നും ഒരുപാട് സ്‌നേഹാദരവ് മനസ്സിൽ സൂക്ഷിക്കുന്ന ഒരു സിനിമാസ്വാദകയുമായ-സംഗീതാ ലക്ഷ്മണ.

Exit mobile version