പട്ടാമ്പി: വിജയദശമി ദിനത്തില്‍ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ദീപാലങ്കാരം നടത്തിയ നടപടി വിവാദമാകുന്നു. പോലീസ് സ്റ്റേഷന്‍ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഇടമാണ് അതിനാല്‍ ഹൈന്ദവ ആചാരത്തിന്റെ ഭാഗമായുള്ള പൂജാ ആഘോഷം നടത്തിയതാണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്.
ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരം എങ്ങനെയാണ് ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ ദീപാലങ്കാരമൊരുക്കി ആഘോഷിക്കാനാവുമെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നത്. നടപടി നിയമലംഘനമാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്ന ഈ വേളയില്‍ എന്തിന്റെ പേരിലാണ് പണം മുടക്കി പോലീസ് സ്റ്റേഷന്‍ അലങ്കരിച്ച് ആഘോഷമൊരുക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ അനുമതിയോടെയാണോ ഇത്തരമൊരു ഹൈന്ദവ പൂജ ഇവിടെ നടന്നതെന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ ഇത് അത്ര വലിയ വിവാമദാക്കേണ്ട കാര്യമില്ലെന്നും വിജയദശമി ദിനത്തിന്റെ ഭാഗമായി സ്റ്റേഷന്‍ വൃത്തിയാക്കിയിരുന്നെന്നും അതുകൊണ്ട് തന്നെ ചെറിയ രീതിയില്‍ വിളക് കൊളുത്തിയാണെന്നുമാണ് പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് പറഞ്ഞത്.
ആഭ്യന്തരമന്ത്രി കേരളത്തില്‍ ഇല്ലാത്ത ഘട്ടത്തില്‍ നിയമപാലകരുടെ നേതൃത്വത്തില്‍ തന്നെ നിയമലംഘനം നടക്കുകയാണെന്നും ഹൈന്ദവസ്വാധീനത്തില്‍ വിട്ടുവീഴ്ച ചെയ്തു കീഴടങ്ങുകയാണ് മതേതര കേരളമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post