‘ഈ ഭവതി ഏതേലും കോലോത്തെ തമ്പുരാട്ടിയാണോന്നു അറിയില്ല; ഉത്തരേന്ത്യൻ ഉൾഗ്രാമത്തിൽ ആണോ ഇവർ ജീവിക്കുന്നത്?’ പുച്ഛം തോന്നുന്നെന്ന് സീമ ജി നായർ

മോഹിനിയാട്ട കലാകാരനും അധ്യാപകനുമായ ഡോ. ആർഎൽവി രാമകൃഷ്ണന് നേരെ നടന്ന ജാതി അധിക്ഷേപത്തോട് രൂക്ഷമായി പ്രതികരിച്ച് നടി സീമ ജി നായർ. കലാമണ്ഡലം എന്ന കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേർത്തുവെക്കുന്ന ഒരു കലാകാരി ആർഎൽവി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നു. ഈ നൂറ്റാണ്ടിലും ജാതിയും മതവും പറയുന്ന ഈ വ്യക്തി ഉത്തരേന്ത്യയിലെ ഏതെങ്കിലും ഉൾഗ്രാമത്തിലാണോ ജീവിക്കുന്നത് എന്ന് സീമ ജി നായർ ചോദിച്ചു. ഇവരോട് പുച്ഛം തോന്നുകയാണെന്നും ആർഎൽവി രാമകൃഷ്ണന് ഇത്തരം അധിക്ഷേപങ്ങൾ അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നും സീമ ജി നായർ രാമകൃഷ്ണന്റെ കൂടെ നിൽക്കുന്ന ചിത്രം സഹിതം ഫേസ്ബുക്കിൽ കുറിക്കുന്നു.

സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. കാലാകാരന്മാരും മാധ്യമപ്രവർത്തകരും മന്ത്രിമാരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്.
ALSO READ- പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല; കറുത്തവർക്ക് പരിശീലനം നൽകിയാലും മത്സരത്തിന് പോകേണ്ടെന്ന് പറയും: സത്യഭാമ

സീമ ജി നായരുടെ കുറിപ്പ്:
നമസ്ക്കാരം 💖ശുഭദിനം 💖ഇന്നലെയാണ് യാദൃശ്ചികമായി രാമകൃഷ്ണന്റെ ഒരു പോസ്റ്റ് കണ്ടത് ..കലാമണ്ഡലം എന്ന വലിയൊരു കലാലയത്തിന്റെ പേര് സ്വന്തം പേരിനോട് ചേർത്തുവെക്കുന്ന ഒരു കലാകാരി രാമകൃഷ്ണനെ നിരന്തരം ആക്ഷേപിക്കുന്നുവെന്ന് ..താഴ്ന്ന ജാതിക്കാരനായതുകൊണ്ടും ,കറുത്തവനായതുകൊണ്ടും ,തന്റെ കഴിവുകൾ തനിക്കു ചേർന്നതല്ലയെന്നതാണ് ഭവതിയുടെ ഭാഷ്യം ..ഈ ഭവതി ആരാണെന്നു എനിക്കറിയില്ല ,ഏതേലും വലിയ കോലോത്തെ തമ്പുരാട്ടിയാണൊന്നും എനിക്കറിയില്ല ..പക്ഷെ ഒന്നറിയാം ,സ്വന്തം ചേട്ടൻ (കലാഭവൻ മണിയെന്ന ആ വലിയ മനുഷ്യന്റെ )ആഗ്രഹത്തിനൊത്തു പടിച്ചുയർന്നത് കേരളത്തിലെ പ്രശസ്ത കലാലയങ്ങളിലൂടെ തന്നെയാണ് ,അത് മാത്രവുമല്ല ,തൊട്ടതെല്ലം പൊന്നാക്കി ,റാങ്കുകൾ വാരികൂട്ടിയാണ് പഠിച്ചിറങ്ങിയതും ..പിന്നെ എവിടെയാണ് ഇവർക്കു തെറ്റിയത് ..അതൊക്കെ പോട്ടെ ,ഈ നൂറ്റാണ്ടിലും സവർണ്ണൻ ,അവർണ്ണൻ ..താഴ്ന്ന ജാതി ,മേൽജാതി ,ഉത്തരേന്ത്യയുടെ ഏതോ ഉൾഗ്രാമത്തിൽ ആണോ ഇവർ ജീവിക്കുന്നത് ..ഏതു ജാതിയാണേലും ,നമ്മുടെ ശരീരത്തു നിന്ന് വരുന്ന ചോരയുടെ നിറം ഒന്നാണ് ..സത്യത്തിൽ പുച്ഛം തോന്നുന്നു ..ഇന്നും ഇവിടെയൊക്കെ ഇത് നിലകൊള്ളുന്നല്ലോയെന്നോർത്തു ..രാമകൃഷ്ണ എനിക്കൊന്നേ പറയാനുള്ളു ..ഈ താഴ്ത്തികെട്ടലിനെ കാറ്റിൽ പറത്തി ..ഇതൊന്നും നമ്മളെ ബാധിക്കുന്നില്ലായെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ടു പോവുക ,നിന്റെ കലയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക ..പുലമ്പുന്നവർ പുലമ്പട്ടെ ..നീ ഒരു ഫിനിക്സ് പക്ഷിയായി മാറുക ..നന്മകൾ നേരുന്നു 🥰🥰🥰ഞാൻ ഈ പോസ്റ്റ് ഇപ്പോൾ EDIT ചെയ്യുന്നു ..ഞാൻ ഈ പോസ്റ്റ് ഇട്ടിട്ടു 6 മണിക്കൂർ കഴിഞ്ഞു ..അപ്പോൾ ഇതു ഏതു ഭാമ ആണെന്ന് എനിക്കറിയില്ലായിരുന്നു ..കുറചു മണിക്കൂർ മുന്നെയാണ് ഈ പേർ പൊങ്ങിവന്നത് ..ഞാൻ പേടിച്ചിട്ടാണ് പേര് പറയാതതെന്നു ചിലർ ..അല്ലേലും അതെങ്ങെനെയാണല്ലോ ..എനിക്ക് ഈ പേര് പറയാൻ ഒരു മടിയുമില്ല ..കലാമണ്ഡലം സത്യഭാമ ..പക്ഷെ രാജ്യം ആദരിച്ച ഒരു കലാമണ്ഡലം സത്യഭാമ ടീച്ചർ ഉണ്ട് ..ഇതു അതല്ല

Exit mobile version