നീലഗിരി: കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം. ദേവാലയിലാണ് സംഭവം. നീര്‍മട്ടം സ്വദേശി ഹനീഫ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു.
ആഴ്ചകള്‍ക്കുള്ളില്‍ നീലഗിരിയില്‍ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ദേവഗിരി എസ്റ്റേറ്റിന് സമീപത്ത്് വച്ചാണ് ഹനീഫയെ കാട്ടാന ആക്രമിച്ചത്.
also read:ചായ് വ് ഇടതുപക്ഷത്തോട്, കെ രാധാകൃഷ്ണനുമാത്രമേ വോട്ടുചെയ്യൂ; തുറന്നുപറഞ്ഞ് കലാമണ്ഡലം ഗോപി
പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്. നേരത്തെ ഗൂഡല്ലൂരിലും കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ഗൂഡല്ലൂര്‍ ഓവേലിയ പെരിയ ചുണ്ടിയില്‍ പ്രസാദാണ് മരിച്ചത്.ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് മടക്കി അയക്കാന്‍ വനംവകുപ്പിനൊപ്പം ചേര്‍ന്നതിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ആയിരുന്നു ആക്രമണമുണ്ടായത്.
Discussion about this post