തൃശൂര്‍: താനൊരു ഇടതുപക്ഷ ചായ്വുള്ള ആളാണെന്ന് തുറന്നുപറഞ്ഞ് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. കെ രാധാകൃഷ്ണനുമാത്രമേ വോട്ടുചെയ്യൂ എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താനും രാധാകൃഷ്ണനും കുറേകാലമായി അങ്ങേയറ്റത്തെ സ്‌നേഹബന്ധമുള്ളവരാണ്. അദ്ദേഹം സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് മാത്രമേ വോട്ടുകൊടുക്കൂവെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
also read:എന്തുകൊണ്ട് മണിപ്പൂരില്‍ മിണ്ടിയില്ല: വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് വൈദികന്‍
എന്നുവെച്ച് മറ്റുള്ളവരൊക്കെയും തോല്‍ക്കണമെന്നുമില്ല. സുനില്‍ കുമാറും സുരേഷ് ഗോപിയും ജയിക്കണമെന്നും ആഗ്രഹമുണ്ടെന്നും പക്ഷേ എങ്ങനെ ഉണ്ടാവുമെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
കലാമണ്ഡലം ഗോപി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് പ്രശസ്തനായ ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്ന ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദമായിരുന്നു.
ആശാന് പദ്മഭൂഷണ്‍ കിട്ടണ്ടേയെന്ന് ഡോക്ടര്‍ ചോദിച്ചതായും പോസ്റ്റിലുണ്ടായിരുന്നു. ഇത് ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.