തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ചോദിച്ചെത്തിയ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് രാഷ്ട്രീയ നിലപാട് പറഞ്ഞ് വൈദികന്. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. വൈദികനും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണം വൈറലായിരിക്കുകയാണ്.
മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള ബിജെപി നിലപാടുകള്‍ വൈദികന് ചോദ്യം ചെയ്തു. എന്തുകൊണ്ട് മണിപ്പൂരില്‍ മിണ്ടിയില്ലെന്നായിരുന്നു വൈദികന്റെ ചോദ്യം. അവിണിശേരി ഇടവകയില്‍ സുരേഷ് ഗോപി വോട്ട് തേടിയെത്തിയപ്പോഴാണ് സംഭവം.
അതേസമയം, കഴിഞ്ഞ ദിവസം സുരേഷ് ഗോപിയ്ക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സുരേഷ് ഗോപിയ്ക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് ഗോപി ആശാന്റെ മകനാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
Discussion about this post