എറണാകുളം: കളമശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എറണാകുളം കളമശ്ശേരി റോഡിലാണ് സംഭവം. ഭര്‍ത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആര്‍ഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.