തൃശ്ശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ബന്ധുവീട് സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കെ കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. പരേതയായ സത്യഭാമയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കെ കരുണാകരന്റെ ഭാര്യ കല്യാണി കുട്ടിയമ്മയുടെ സഹോദരിയാണ് സത്യഭാമ.
ജനങ്ങള്‍ക്കുവേണ്ടി കൂടെ നിന്ന് നേതാവാണ് കെ.കരുണാകരനെന്നും കെ കരുണാകരന് ആദരവ് നല്കാന് താന്‍ മുന്‍കൈയെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ‘കെ കരുണാകരന് മഹാനായ നേതാവ്. ആ നേതാവിലൂടെയാണ് ആ പാര്‍ട്ടി വളര്‍ന്നത്. പക്ഷേ പകരം കോണ്‍ഗ്രസ് കരുണാകരന് എന്തു നല്കി എന്നത് കോണ്‍ഗ്രസ് പരിശോധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തന്റെ വീട്ടിലേക്ക് വോട്ടുതേടി വന്നവരെയെല്ലാം സ്വീകരിച്ചു. ഗോപിയാശാന് എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യതയാണെന്നും അത് അവഗണനയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post