തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ടിപ്പറില്‍ നിന്നും കല്ല് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍ നിന്നാണ് കല്ലുതെറിച്ച് വീണത്.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അനന്തു ഇപ്പോള്‍. സംഭവത്തിന് പിന്നാലെ തുറമുഖ കവാടം സംയുക്ത രാഷ്ട്രീയ കക്ഷികള്‍ ഉപരോധിക്കുകയാണ്. രാവിലെ 10 മണി വരെ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ടാണ് ഉപരോധം നടക്കുന്നത്.
Discussion about this post