ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ലിനെ ബിജെപി സംസ്ഥാന ഘടകം സ്വാഗതം ചെയ്യുന്നുവെന്ന് പിഎസ് ശ്രീധരന്‍പിള്ള. കേരളത്തിലെ ഹിന്ദു ഇതര വിഭാഗത്തിലുള്ളവര്‍ക്കും ഈ ബില്ലിലൂടെ ആനുകൂല്യം ലഭിക്കുമെന്ന് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ബില്ല് ഇരുസഭകളിലും പാസായ സന്തോഷം പങ്കുവെച്ച് ശനിയാഴ്ച ആഹ്ളാദ ദിനമായി ആചരിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
Discussion about this post