ചാലക്കുടി: പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് ഒരു മരണം. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് അടുത്ത് പോട്ടയില്‍ ആണ് സംഭവം. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കല്‍ ജെയ്‌സന്റെ ഭാര്യ റീജയാണ് മരിച്ചത്.
നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. സ്‌കൂട്ടറിലെ യാത്രക്കാരിയായിരുന്നു റീജ. പോട്ട സുന്ദരികവലയില്‍ വെച്ച് റീജ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ വന്നിടിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റീജയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് അയക്കും.