കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുന്ന ഫൗസിയ ഹസനെ പിന്തുണച്ച് നമ്പി നാരായണന്‍. ഫൗസിയ ഹസനും നഷ്ടപരിഹരാത്തിന് അര്‍ഹതയുണ്ടെന്ന് നമ്പി നാരായണന്‍ പറഞ്ഞു.
നേരത്തെ, നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷയാണെന്നും ചാരക്കേസില്‍ ആയുധമാവുകയായിരുന്നെന്നും കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ഫൗസിയ പറഞ്ഞിരുന്നു. കേസിന് പിന്നില്‍ കളിച്ചത് പോലീസുകാരനായ എസ് വിജയനാണെന്നും താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നെന്നും തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.