തൃശൂര്‍: തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടിയേറിയിരിക്കുകയാണ്. തൃശ്ശൂരില്‍ തിരക്കിട്ട പ്രചാരണത്തിലാണ് നടന് സുരേഷ് ഗോപി. കൊട്ടും പാട്ടുമായുള്ള പ്രചാരണത്തിനിടെ ബാങ്ക് വിളി കേട്ട് ആദരപൂര്‍വം റോഡ് ഷോ നിര്‍ത്തിവച്ച വീഡിയോയാണ് വൈറലാകുന്നത്.
ഞായറാഴ്ച തൃശ്ശൂര്‍ പാവറട്ടി മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. ആഘോഷപൂര്‍വം കൊട്ടും മേളവും നിരവധി ബിജെപി പ്രവര്‍ത്തരുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ റോഡ് ഷോ നടന്നത്.
റോഡ് ഷോ കേച്ചേരി പള്ളിയുടെ മുന്നില്‍ എത്തിയപ്പോഴാണ് ബാങ്ക് വിളി കേട്ടത്. നോമ്പുതുറക്കാനുള്ള ബാങ്ക് വിളി കേട്ടപാടെ വാദ്യമേളങ്ങളടക്കമുള്ള റോഡ് ഷോ ഏറെ നേരം നിര്‍ത്തിവയ്ക്കുകയായിരുന്നു.
അതേസമയം, തൃശൂര്‍ എടുക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് സുരേഷ് ഗോപി. കേരളത്തില്‍ മാറ്റമുണ്ടാകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രത്തിന് കിട്ടുന്ന റിപ്പോര്‍ട്ട് പ്രകാരം രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്. കൂടുതല്‍ ദിവസമുള്ളതു കൊണ്ട് എല്ലാവരിലേക്കും എത്താനാകും. യുവാക്കളുടെ പ്രതികരണം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. അഞ്ച് കൊല്ലം ഇവിടെ പണിയെടുത്തതിന്റെ ഗുണമുണ്ടാകും. ഉത്സവങ്ങള്‍ വരുന്നുണ്ട്. പരമാവധി സമ്പര്‍ക്കമാണ് ലക്ഷ്യമിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post