കൊച്ചി: സെലിബ്രിറ്റി താരങ്ങളുടെ കമന്റ് ചോദിക്കുന്നതാണ് ഇപ്പോള്‍ സോഷ്യലിടത്തെ ട്രെന്റ്. വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ട്രെന്റിനൊപ്പമാണ്. ഇത്തവണ യുവതാരം ടൊവിനോയാണ് ഇരയായിരിക്കുന്നത്.
മദ്യപാനിയായ ഒരാളുടെ ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. നടന്‍ ടൊവിനോ തോമസ് ഈ വീഡിയോയ്ക്ക് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം എന്നായിരുന്നു. വീഡിയോയ്ക്ക് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.
‘കമന്റൊക്കെ ഇടാം ചേട്ടാ… പക്ഷേ വെള്ളമടി നിര്‍ത്തണേ’ എന്നായിരുന്നു ടൊവിനോ നല്‍കിയ രസകരമായ കമന്റ്. ടൊവിനോയുടെ കമന്റ് സോഷ്യല്‍മീഡിയകളില്‍ വൈറലായിരിക്കുകയാണ്.
Discussion about this post