ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ മലയാളി താരം അരുന്ധതി നായർക്ക് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ാശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടി അപകട ഘട്ടം തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന താരത്തിന് സുമനസുകളുടെ കനിവ് ആവശ്യമായിരിക്കുകയാണ്.

നാല് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് അരുന്ധതി. സ്‌കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്തുവച്ചാണ് താരം അപകടത്തിൽപ്പെട്ടത്. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതി ഇപ്പോൾ വെന്റിലേറ്ററിലാണ്. ദിവസവും ആവശ്യമായ ഭീമമായ ചികിത്സച്ചെലവ് താങ്ങാനാകാതെ കുടുംബവും വിഷമത്തിലാണ്.

സുമനസുകളായവരുടെ സാമ്പത്തികമായ സഹായമുണ്ടെങ്കിൽ മാത്രമെ അരുദ്ധതിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കൂ. സഹായം അഭ്യാർത്ഥിച്ച് സഹപ്രവർത്തകയും നടിയുമായ ഗോപിക അനിൽ സോഷ്യൽമീഡിയയിലൂടെ സഹായം അഭ്യാർത്ഥിക്കുകയാണ്. ”എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്.”

”ദിനംപ്രതിയുള്ള ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാവുകയാണ്. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.”-ഗോപിക അനിൽ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ് പ്രവർത്തിക്കുന്നത്. ഇവരുടെ അക്കൗണ്ട് വിവരങ്ങളാണ് നൽകിയിരിക്കുന്നത്.

ALSO READ- മദ്യനയ അഴിമതിക്കേസിൽ കെജരിവാളിനെ വെറുതെ വിടാതെ ഇഡി; മാർച്ച് 21ന് ഹാജരാകണം; ഒമ്പതാം തവണയും നോട്ടീസയച്ചു

തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനം ശ്രദ്ധേയമാണ്. 2018-ൽ പുറത്തിറങ്ങിയ ഒറ്റയ്‌ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും താരം സാന്നിധ്യം അറിയിച്ചു.

Exit mobile version