തൃശൂര്‍: വടക്കാഞ്ചേരി റോഡരികില്‍ പിഞ്ചുകുഞ്ഞിനെ കിടത്തി ഭിക്ഷാടനം നടത്തിയിരുന്ന നാടോടി സ്ത്രീയെയും കുഞ്ഞിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ ഏല്‍പ്പിച്ചു. രണ്ടു വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോയെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു.
വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിനു സമീപമാണ് സംഭവം. ഇതര സംസ്ഥാനക്കാരിയായ നാടോടി സ്ത്രീ തന്റെ കുട്ടിയാണെന്നു പറയുന്നുണ്ടെങ്കിലും പോലീസ് അത് വിശ്വസിച്ചിട്ടില്ല. ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം.
വെയില് കൊണ്ടു കുട്ടി കരയുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. കൂടുതല്‍ സ്ത്രീകള്‍ ഉണ്ടായിരുന്നുവെങ്കിലും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതായി പറയുന്നു.
Discussion about this post