കോട്ടയം: എന്‍ഡിഎ സഖ്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. ഇന്ന് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു.
രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നടത്തിയത്. ഇതോടെ നാല് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളായി. കോട്ടയത്ത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും.
ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥന് ആണ് സ്ഥാനാര്‍ത്ഥി. മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ചാലക്കുടിയിലെ സ്ഥാനാര്‍ഥി റബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് കെ. എ. ഉണ്ണികൃഷ്ണന് ആണ് . കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയില്‍ മത്സരിക്കും.
Discussion about this post