ചാരുംമൂട്: വേനല്‍ കടുത്തതോടെ വെള്ളം കുറഞ്ഞ ചിറയില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവിന്റെ ചൂണ്ടയില്‍ കുരുങ്ങിയത് 27 കിലോ തൂക്കം വരുന്ന ഭീമന് മത്സ്യം. താമരക്കുളം വയ്യാങ്കരച്ചിറയിലാണ് സംഭവം.
താമരക്കുളം സ്വദേശിയായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്. കാളാഞ്ചി ഇനത്തില്‍ പെട്ടതാണ് മത്സ്യമാണ് ചൂണ്ടയില്‍ കുരുങ്ങിയത്. വലയില്‍ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച് കരയ്ക്കെത്തിക്കാനായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭീമന് മത്സ്യത്തെ കിട്ടിയത്. മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തില്‍ വില്പന നടത്തുകയും ബാക്കി കറി വെയ്ക്കാന്‍ കൊണ്ടുപോകുകയും ചെയ്തു.
സാധരണ വേനല്‍ കടുത്താല്‍ ചിറയില്‍ വെള്ളം കുറയും. ഈ സമയത്ത് നാട്ടുകാര്‍ ഇവിടെ മീന്‍ പിടിക്കാനെത്താറുണ്ട്. ചിറയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഇനത്തില്‍ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നു. അതില്‍ പെട്ടയതാവാം മത്സ്യമെന്ന് കരുതുന്നു.
also read:കഴിഞ്ഞ ദിവസം കാടുകയറ്റിയ ചില്ലിക്കൊമ്പന് വീണ്ടും ജനവാസമേഖലയില്‍, ഭീതിയിലായി ഒരു നാട്
തമിഴ്നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസില്‍ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തില്‍ പെട്ട മത്സ്യക്കുഞ്ഞുങ്ങള്‍ ലഭിക്കുക.
Discussion about this post