പാലക്കാട്: ജനവാസമേഖലയിലിറങ്ങിയതിന് പിന്നാലെ കാടുകയറ്റിയ ചില്ലികൊമ്പന്‍ വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. പാലക്കാട്ടെ നെല്ലിയാമ്പതി ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചില്ലിക്കൊമ്പനെ കാടു കയറ്റിയത്. എന്നാല്‍ ആന രാവിലെ വീണ്ടും നാട്ടിലേയ്ക്ക് ഇറങ്ങി. കഴിഞ്ഞ ദിവസം എവിറ്റി ഫാക്ടറിക്ക് സമീപത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തിരുന്നു.
നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കൊമ്പന്‍ തിരിച്ചുപോയത്. കാട്ടാന ഇടയ്ക്കിടെ ജനവാസ മേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇതുവരെ സൃഷ്ടിച്ചിട്ടില്ല.
നാട്ടുകാരാണ് ആനയ്ക്ക് ചില്ലിക്കൊമ്പനെന്ന് പേരിട്ടത്. നേരത്തെ ചക്കയുടേയും മാങ്ങയുടേയും സീസണ്‍ കാലത്താണ് ആന നാട്ടില്‍ എത്താറുണ്ടായിരുന്നത്. അടുത്തിടെയായി ആന നിരന്തരം ജനവാസകേന്ദ്രങ്ങളില്‍ എത്താറുണ്ടെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.