അടുത്ത മാസം വിവാഹം നടക്കാനിരിക്കെ നഴ്‌സായ യുവതി തീകൊളുത്തി മരിച്ചു;സംഭവം കോഴിക്കോട്

കോഴിക്കോട്:സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മേപ്പയൂർ നന്താനത്ത്മുക്ക് പടിഞ്ഞാറയിൽ സത്യന്റെ മകൾ അഞ്ജന ( 24) ആണ് മരിച്ചത്.

അഞ്ജനയുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കേയാണ് ദാരുണ സംഭവം ഉണ്ടായത്. യുവതി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ALSO READ- റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചു, ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version