കോഴിക്കോട്: തങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ചേര്‍ത്ത് പിടിയ്ക്കുന്ന കമ്പനികളുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാര്‍ക്ക് വന്‍കിട കമ്പനികള്‍ പലപ്പോഴും സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ആ മാതൃക പിന്തുടര്‍ന്നിരിക്കുകയാണ് കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സും. ജനറല്‍ മാനേജര്‍ക്കും മികച്ച പ്രകടനം കാഴ്ച വച്ച് മറ്റു ജീവനക്കാര്‍ക്കു സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ക്യാപ് ഇന്‍ഡക്‌സ്.
ജനറല്‍ മാനേജര്‍ ഉമര്‍ പിവിയ്ക്കു ഔഡിയുടെ ക്യു 3 എസ്‌യുവിയാണ് നല്‍കിയത്. കമ്പനിയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജറില്‍ ഒരാള്‍ക്ക് ഹ്യുണ്ടേയ്യുടെ എസ്യുവിയായ വെന്യുവും മറ്റു മൂന്നു ജീവനക്കാര്‍ക്ക് ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറും നല്‍കിയാണ് കമ്പനി മികച്ച മാതൃകയായത്. വാഹനം സമ്മാനിക്കുന്നതും ഉമര്‍ വിശ്വസിക്കാനാകാതെ നില്‍ക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ കാണാം.
ഔഡി നിരയിലെ ചെറു എസ്‌യുവിയാണ് ക്യ 3. പെട്രോള്‍ ഓട്ടോമാറ്റിക് മോഡലിലാണ് വാഹനം ലഭിക്കുന്നു. പ്രീമിയം, പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ മൂന്ന് വേരിയന്റുകളുള്ള ഈ ചെറു എസ്‌യുവിയുടെ എക്‌സ്‌ഷോറും വില ഏകദേശം 43.80 ലക്ഷം രൂപ മുതല്‍ 54.21 ലക്ഷം രൂപയുമാണ് വില. 190 പിഎസ് പവറും 320 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലീറ്റര്‍ ടിഎപ്എസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഝ3 ശ്രേണിക്ക് കരുത്ത് പകരുന്നത്.