തൃശൂര്‍: തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ഷെമീര്‍ താരത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സുരേഷ് ഗോപി പച്ചയായ മനുഷ്യനാണ്. രാഷ്ട്രീയമാകുമ്പോള്‍ ശത്രുക്കളുണ്ടാകുമെന്നും അദ്ദേഹം ശുദ്ധമനസുള്ളയാളാണെന്നും സാറിനെ ജയിപ്പിച്ചെടുക്കണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ഷെമീര്‍ പറയുന്നു.
‘നോമ്പ് സമയത്ത് ദൂരെയൊക്കെ യാത്രചെയ്യുമ്പോള്‍, നോമ്പ് മുറിപ്പിക്കാന്‍ വേണ്ടി ഏതെങ്കിലും പള്ളി കണ്ടാല്‍ അങ്ങോട്ട് കയറ്റാന്‍ പറയും. നോമ്പ് മുറിച്ച് നിസ്‌കരിച്ചിട്ട് വരാന്‍ പറയും.” ഷെമീര്‍ പറയുന്നു.
”അത്രയും നേരം സാര്‍ കാത്തിരിക്കും. അടുത്തുള്ള ഹോട്ടലില്‍ കയറ്റി ആഹാരം വാങ്ങിത്തരും. നിസ്‌കരിക്കാനും എല്ലാ സൗകര്യങ്ങളും ഉണ്ടാക്കിത്തരും. പണ്ടുമുതലേ ഇതിലൊക്കെ നല്ല ആദരവാണ്.’- ഷെമീര്‍ പറഞ്ഞു. ഇരുപത് വര്‍ഷത്തിലധികമായി സുരേഷ് ഗോപിയുടെ ഡ്രൈവറാണ് ഷെമീര്‍.