പത്തനംത്തിട്ട: ശബരിമല ദര്‍ശനത്തിനെത്തും മുമ്പ് രഹന ഫാത്തിമ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം അനുവദിക്കുമോ, സുരക്ഷ ലഭിക്കുമോ എന്നീ കാര്യങ്ങളാണ് ചോദിച്ചത്. സുപ്രീം കോടതി ഇത്തരവ് പ്രകാരം എല്ലാം സുരക്ഷയും ഒരുക്കുമെന്ന് രഹ്നയ്ക്ക് ഉറപ്പുനല്‍കിയിരുന്നതായും കളക്ടര്‍ പറഞ്ഞു.
രഹ്ന വരുമെന്ന വിവരം എഡിജിപി അനില്‍കാന്തിനെ അറിയിക്കുകയും ചെയ്തു. രഹ്ന ഫാത്തിമ ദര്‍ശനത്തിനു മുന്നോടിയായി അപേക്ഷ നല്‍കിയിരുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കലക്ടര്‍. പ്രാദേശികമായി കൈകാര്യം ചെയ്യേണ്ട വിഷയമായതിനാല്‍ ദേവസ്വം മന്ത്രിക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും കലക്ടര്‍ പറഞ്ഞു.
Discussion about this post