തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ശബരി കെ റൈസ് ഇന്നുമുതല്‍ വിപണിയിലെത്തും. സപ്ലൈകോയുടെ അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഇന്നുച്ചയ്ക്ക് 12ന് അയ്യങ്കാളി ഹാളില്‍ വെച്ചാണ് ഉദ്ഘാടന പരിപാടി. മന്ത്രി ജി ആര്‍ അനില്‍ പദ്ധതിയില്‍ അദ്ധ്യക്ഷനായിരിക്കും. ശബരി കെ ബ്രാന്‍ഡില്‍ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്.
ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം അരി ലഭിക്കും. തിരുവനന്തപുരം മേഖലയില്‍ ജയ അരിയും, കോട്ടയം എറണാകുളം മേഖലകളില്‍ മട്ട അരിയും, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാണ് വിതരണം ചെയ്യുക.
10 ലക്ഷത്തില്‍ താഴെ ചെലവുവരുന്ന 13-14 രൂപയുടെ തുണി സഞ്ചിയിലായിരിക്കും അരി വിതരണം നടത്തുന്നത്. ഈ തുക സപ്ലൈകോയുടെ പ്രൊമോഷന്‍, പരസ്യ ബഡ്ജറ്റില്‍ നിന്നുമാണ് കണ്ടെത്തുന്നത്.