പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ അവശനിലയില്‍ കാട്ടുകൊമ്പന്‍, രാത്രി മുഴുവന്‍ ഒരേ കിടപ്പിലെന്ന് നാട്ടുകാര്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ തളര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ അവശനിലയില്‍ തുടരുന്നു. ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പനെയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ആന ഇവിടെ എത്തുന്നത്. അപ്പോള്‍ മുതല്‍ ആന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യാര്‍ഡിന് സമീപം തന്നെ കിടക്കുകയാണ്. രാത്രി മുഴുവന്‍ ആന അവശനിലയില്‍ കിടപ്പുണ്ടായിരുന്നന്നാണ് നാട്ടുകാര്‍ പറയുന്നത്.

also read:തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, വയോധികയ്ക്ക് ദാരുണാന്ത്യം

രാവിലെ മറ്റൊരു കാട്ടാന ഗണപതിയുടെ സമീപത്തെത്തി നോക്കിയിട്ട് പോയിരുന്നുവെന്നും തദ്ദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.

ആനയ്ക്ക് അവശതകളുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ നടന്ന് കാട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും വനംവകുപ്പ് ഡോക്ടര്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

Exit mobile version