ചെന്നൈ: താന്‍ എന്‍ഡിഎയില്‍ ചേര്‍ന്നത് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണെന്ന് നടനും സമത്വ മക്കള്‍ കക്ഷി അധ്യക്ഷനുമായ ശരത് കുമാര്‍. തമിഴ്‌നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്നും ശരത് കുമാര്‍ പറഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ വ്യക്തമാക്കി. തൃശ്ശൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുകയാണ്.
സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എത്തുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നത് കെ മുരളീധരനാണ്. നേരത്തെ പ്രതാപനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്.
അതേസമയം, തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാറ്റത്തില്‍ അമര്‍ഷം രേഖപ്പെടുത്തി അഖില കേരള ധീവര സഭരംഗത്തെത്തി. ധീവര സമുദായകാരനായ പ്രതാപനെ മാറ്റിയിടത്ത് സമുദായത്തിനകത്തെ മറ്റൊരാളെ പരിഗണിക്കാത്തതിലായിരുന്നു അതൃപ്തി.
Discussion about this post