പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു, സംഭവം പാണ്ടിക്കാട്

പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി (36) ആണ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണത്.

മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടി (36) ആണ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ
മരണപ്പെടുകയായിരുന്നു.

ക്ഷേത്ര ഉത്സവത്തിനിടയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടതാണ് യുവാവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അതേസമയം, യുവാവിനെ പോലീസ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, ബന്ധുക്കളുടെ ആരോപണം പോലീസ് നിഷേധിച്ചു. യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും യുവാവ് ഹൃദ്രോഗി ആയിരുന്നുവെന്നും പാണ്ടിക്കാട് പോലീസ് പറഞ്ഞു.

Exit mobile version