മലപ്പുറം: മലപ്പുറത്ത് എട്ടുമാസം പ്രായമായ റിഷ ഫാത്തിമയുടെ മരണം കഞ്ഞി തൊണ്ടയില്‍ക്കുടുങ്ങി. കുറ്റിപ്പുറം ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശികളായ റാഫി റഫീല ദമ്പതിമാരുടെ മകള്‍ റിഷ ഫാത്തിമ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചത്.
Discussion about this post