വയനാട്: സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു. വെറ്റിനറി കോളേജിലേക്ക് ഇടവേളകളില്ലാതെ പ്രതിഷേധമെത്തിയതോടെ മാര്‍ച്ച് നാലിനായിരുന്നു ക്യാമ്പസ് അടച്ചത്. ക്ലാസുകള്‍ തുടങ്ങിയെങ്കിലും ക്യാമ്പസ് സാധാരണപോലെയാവാന്‍ സമയമെടുക്കും.
അതേസമയം, ഹോസ്റ്റലില്‍ കൂടുതല്‍ പരിഷ്‌കാരം കൊണ്ടുവന്നു. ഹോസ്റ്റലില്‍ സിസിടിവി അടക്കം സ്ഥാപിച്ചു. അഞ്ചിടത്താണ് പുതിയ ക്യാമറകള്‍ വച്ചത്. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ 24 മണിക്കൂറും ഹോസ്റ്റലിലേക്കും ക്ലാസുകളിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് പോകാം. ഇത് നിയന്ത്രിക്കാന്‍ ആലോചനയുണ്ട്.
Discussion about this post