തൃശൂര്‍: കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിടുമായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍. മാത്രമല്ല കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ പറഞ്ഞു. സഹോദരന്‍ മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ ബിജെപിയില്‍ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും പത്മജ പറയുന്നു.
തൃശൂരില്‍ രണ്ടാം വട്ടം തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചിരുന്നു. തോല്‍പ്പിച്ചതിന് പിന്നില്‍ എം പി വിന്‍സെന്റ്, ടിഎന്‍ പ്രതാപന്‍ എന്നിവരാണ്. ഇവരേക്കാള്‍ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാല്‍ അവരുടെ പേര് പറയും. സുരേഷ് ഗോപിയല്ല തന്നെ തോല്‍പിച്ചത്. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ പോലും കയറ്റിയില്ലെന്നും അവര്‍ ആരോപിച്ചു.
കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോണ്‍ഗ്രസുകാര്‍ എതിര്‍പ്പ് പറഞ്ഞു. കെ സുധാകരന്‍ മാത്രമാണ് ആത്മാര്‍ത്ഥമായി പെരുമാറിയത്. പാര്‍ട്ടി വിടാന്‍ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു. അനിയത്തി എന്ന പേരിലുള്ള ദൗര്‍ബല്യങ്ങളാണ് തന്നെ ഇവിടെ എത്തിച്ചതെന്നും പത്മജ ആരോപിക്കുന്നു.