പൂഞ്ഞാര്‍: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ചില നയങ്ങള്‍ മാറ്റി ജനപക്ഷ നേതാവ് പിസി ജോര്‍ജ്ജ്. ഇനിയുള്ള പ്രവര്‍ത്തനം കോണ്‍ഗ്രസിനൊപ്പമെന്നും, കേരള ജനപക്ഷം യുഡിഎഫില്‍ ലയിക്കുവാനുമാണ് തീരുമാനമെന്ന് നേതാവ് അറിയിക്കുന്നു.
യുഡിഎഫ് പ്രവേശം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബിജെപിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
പിന്നീട് നടന്ന നിയമസഭാ സമ്മേളനത്തില്‍ ബിജെപി പ്രതിനിധിയായ എംഎല്‍എ ഒ രാജഗോപാലും പിസി ജോര്‍ജും കറുത്ത വസ്ത്രമണിഞ്ഞ് വന്നതും ചുടുപിടിച്ച വാര്‍ത്തകളെ ശരിവെയ്ക്കുന്നതും ആയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ജോര്‍ജ് ലക്ഷ്യമിടുന്നുണ്ട്. പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാനായിരുന്നു നോട്ടം.
Discussion about this post