‘ഷമാ മുഹമ്മദ് കോൺഗ്രസിന്റെ ആരുമല്ല; വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം’: കെ സുധാകരൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളായി വനിതകളെ കാര്യമായി പരിഗണിക്കാത്ത കെപിസിസിയെ വിമർശിച്ച ഷമാ മുഹമ്മദിനെ തള്ളി കെ സുഘധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെയാണ് ഷമ വിമർശിച്ചത്. സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്ന രാഹുൽ ഗാന്ധിയുടെ വാക്ക് പാലിക്കപ്പെട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ ആലത്തൂരിൽ രമ്യാ ഹരിദാസിനെയും നേതൃത്വം തഴഞ്ഞേനെയെന്നുമാണ് കഴിഞ്ഞദിവസം ഷമ വിമർശിച്ചത്.
ALSO READ- നടികര്‍ സംഘത്തിന് ഓഡിറ്റോറിയം: ഒന്നരകോടി രൂപ സംഭാവന ചെയ്ത് കമല്‍ഹാസന്‍

വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസ്സിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്നും ഷമാ മുഹമ്മദ് പറഞ്ഞിരുന്നു.

Exit mobile version