കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിന് മുന്നില്‍ കത്തിയ നിലയില്‍. ഡിവൈഎസ്പി വിനോദ് കുമാറിന്റെ വാഹനമാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയമുണ്ട്. വാഹനം ആരെങ്കിലും കത്തിച്ചതാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിക്കാന്‍ കാരണം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡിവൈഎസ്പി പ്രതികരിച്ചു.
Discussion about this post