നാദാപുരം: കുമ്മങ്കോട് നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കുമ്മങ്കോട് സൗത്ത് എല്‍പി സ്കൂളിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഒമ്പത് ബോംബുകളാണ് കണ്ടെത്തിയത്.
പിവിസി പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്ന് ഉച്ചയോടെയാണ് ഇവ കണ്ടെത്തിയത്. അതേസമയം കൂടുതല്‍ ബോംബുകള്‍ ഉണ്ടോയെന്ന സംശയത്തിലാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
Discussion about this post