ഒരു ദിവസത്തെ ലാഭം 14,61,217 രൂപ,വന്‍ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ലാഭം കൊയ്ത് കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതല ഏറ്റെടുത്തശേഷം കൊണ്ടുവന്ന ആശയം നടപ്പിലാക്കിയതോടെ വലിയ ലാഭമാണ് കെഎസ്ആര്‍ടിസി സൃഷ്ടിച്ചിരിക്കുന്നത്.ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷനാണ് നടപ്പിലാക്കിയിരിക്കുന്നത്.

ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്‌സ് ഒഴിവാക്കി 13,101 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസല്‍ തുകയിനത്തില്‍ ലാഭിച്ചു. 2,09,825 രൂപ മെയിന്റനന്‍സ് തുകയിനത്തില്‍ ലാഭം നേടി.

also read:ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു; പ്രചാരണം ആരംഭിച്ച് കൊടിക്കുന്നില്‍ സുരേഷ്

കിലോമീറ്ററിന് നാലു രൂപ സ്‌പെയര്‍പാര്‍ട്‌സ് കോസ്റ്റിന്റെ ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്. 4,38,36,500 രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാന്‍ കഴിയുന്നത്.

കോടികള്‍ വരുമാനമുള്ള കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് ആവശ്യമുള്ളത് അനാവശ്യ ചെലവുകളും വരുമാന ചോര്‍ച്ചയും തടയുക എന്നതാണ് എന്ന തിരിച്ചറിവാണ് ഈ നേട്ടത്തിന് പിന്നില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

Exit mobile version