പാലക്കാട്: ആലത്തൂരില്‍ കനല് ചാട്ടത്തിനിടെ പത്ത് വയസ്സുകാരന് പരിക്കേറ്റു. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥി നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം, പരിക്ക് സാരമുള്ളതല്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പാലക്കാട് ആലത്തൂര്‍ മേലാര്‍ക്കോട് പുത്തന്‍ത്തറ മാരിയമ്മന്‍ കോവില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. പൊങ്കല്‍ ഉത്സവത്തിനിടെ ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടുകൂടിയായിരുന്നു അപകടം.
Discussion about this post