കണ്ണൂര്‍: നഗരത്തെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ തലശേരി- മാഹി ബെപ്പാസ് ഉടന്‍ തുറക്കും. ഈ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എന്‍ രങ്കസ്വാമി (പുതുച്ചേരി), കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഗവര്‍ണര്‍മാരായ ആരിഫ് മുഹമ്മദ്ഖാന്‍, തമിഴിസൈ സൗന്ദര്‍രാജന്‍ (പുതുച്ചേരി), പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
also read:കനല്‍ച്ചാട്ടത്തിനിടെ തീ കൂനയിലേക്ക് വീണു; പാലക്കാട് പത്ത് വയസ്സുകാരന് പരിക്ക്
വ്യാഴാഴ്ച വൈകീട്ട് ട്രയല്‍ റണ്ണിനായി ബൈപ്പാസ് തുറന്നിരുന്നു. ഇതോടെ തലശേരി- മാഹി ദേശീയപാത വഴിയുള്ള ചരക്കുവാഹന ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു.
ബൈപ്പാസിലൂടെ ഗതാഗതം ആരംഭിച്ചപ്പോള്‍ മാഹി, തലശേരി ടൗണുകളില്‍ പതിവ് ഗതാഗതക്കുരുക്കുമുണ്ടായില്ല. കണ്ണൂരില്‍നിന്ന് കോഴിക്കോടു ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ബൈപ്പാസുവഴിയാണ് പോകുന്നത്.