പത്മജ മാന്യയായ കുടുംബിനി: അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയില്‍ ചേര്‍ന്നത്; പിസി ജോര്‍ജ്ജ്

പത്തനംതിട്ട: ബിജെപി അംഗത്വമെടുത്ത പത്മജ വേണുഗോപാലിനെ പ്രശംസിച്ച് പിസി ജോര്‍ജ്ജ്. പത്മജ മാന്യയായ കുടുംബിനിയെന്ന് പിസി പറഞ്ഞു. കോണ്‍ഗ്രസില്‍ അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയില്‍ ചേര്‍ന്നത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.


അനില്‍ ആന്റണിയെ നേരത്തേ തനിക്ക് അറിയില്ല. എകെ ആന്റണി വലിയ മനുഷ്യനാണ്. അദ്ദേഹം ബിജെപിയില്‍ ചേരണം എന്നാണ് തന്റെ ആഗ്രഹമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം കേരളം ബിജെപിയുടെ കൈയ്യില്‍ അമരും. നാണം കെട്ട കോണ്‍ഗ്രസിന് വേണ്ടി എ കെ ആന്റണി ഇനി ചങ്ക് പറിയ്ക്കരുത്. മകന്റെ വിജയത്തിന് വേണ്ടി ആന്റണി വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കണമെന്നും പിസി ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

അതേസമയം, പത്മജയെപ്പോലെ ഇനിയും ഒരുപാട് പേര്‍ ബിജെപിയില്‍ ചേരുമെന്ന് അനില്‍ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ്. പത്മജച്ചേച്ചിയെപ്പോലെ ഇനിയും ഒരുപാട് പേര്‍ ബിജെപിയില്‍ ചേരും. പത്തോളം മുന്‍മുഖ്യമന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പത്ത് വര്‍ഷമായി കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ല. കേരളത്തില്‍ ബിജെപി വളരാന്‍ തുടങ്ങുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാര്‍ട്ടിയാകും’, എന്നാണ് അനില്‍ ആന്റണി പറഞ്ഞത്.

Exit mobile version