തിരുവനന്തപുരം: ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെതിരായ അധിക്ഷേപ പരമാർശം ചർച്ചയാകുന്നതിനിടെ ന്യായീകരിച്ച് ആന്റോ ആന്റണി എംപി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശത്തെയാണ് ആന്റോ ആന്റണി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
പത്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു സ്ത്രീവിരുദ്ധ പരാമർശവും നടത്തിയിട്ടില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. തെരുവിൽ കിടന്ന് തല്ലുകൊള്ളുന്ന സാധാരണ പ്രവർത്തകന്റെ വികാരമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് പത്മജയെക്കൊണ്ട് ഒരു വോട്ടിന്റെ ഗുണവും ഉണ്ടാകില്ല. പത്മജയ്ക്കുള്ള മറുപടി കെ മുരളീധരൻ തന്നെ നൽകിയിട്ടുണ്ടെന്നും തൃശ്ശൂരിൽ ശക്തനായ സ്ഥാനാർത്ഥി മുരളിയാണെന്നും ആന്റോ ആന്റണി പറഞ്ഞു.
കൂടാതെ, ടിഎൻ പ്രതാപൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ആന്റോ ആന്റണി പറഞ്ഞു. എന്നാൽ, പത്മജ വേണുഗോപാലിനെതിരായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരമാർശത്തെ തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി. പത്മജയ്ക്കെതിരായ രാഹുലിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നായിരുന്നു മേശ് ചെന്നിത്തലയുടെ വാക്കുകൾ. പത്മജ തന്തയെ കൊന്ന സന്താനമാണെന്നായി
രുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ അധിക്ഷേപ പരാമർശം. എന്റെ അമ്മയെയാണ് പറഞ്ഞത്, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നാണ് ഇതിനോട് പത്മജ പിന്നീട് പ്രതികരിച്ചത്.
Discussion about this post