തൃശ്ശൂര്‍: പത്മജ വേണുഗോപാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഭര്‍ത്താവ് ഡോ. വി വേണുഗോപാല്‍. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഇനി രാഷ്ട്രീയം ബിജെപി തന്നെയാണെന്നും വി വേണുഗോപാല്‍ വ്യക്തമാക്കി.
ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഭേദമായി വരികയാണ്. അതിനാല്‍ എല്ലായിടത്തും ഓടി നടന്ന് പ്രചാരണത്തിന് ഇറങ്ങാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശത്തിനെ വി വേണുഗോപാല്‍ വിമര്‍ശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമര്‍ശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ കെ മുരളീധരന് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ബിജെപി ആവശ്യപ്പെട്ടാല്‍ ഉറപ്പായും പ്രചാരണത്തിനിറങ്ങുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ കരുണാകരന്റെ രാഷ്ട്രീയ തട്ടകത്തില്‍ തന്നെ നിന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
Discussion about this post