തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ രണ്ട് വൈസ് ചാൻസിലർമാരെ കൂടി പുറത്താക്കി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. കാലടി, കാലിക്കറ്റ് സർവകലാശാല വിസിമാരെയാണ് ഗവർണർ ഇന്ന് പുറത്താക്കിയത്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഇവരുടെ നിയമനം എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
നേരത്തെ ഈ വിഷയത്തിൽ ഗവർണറുടെ ഹിയറിംഗ് വെച്ചിരുന്നെങ്കിലും രണ്ടുപേരും നേരിട്ട് ഹാജരായിരുന്നില്ല. ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ യുജിസി അഭിപ്രായം തേടിയിട്ടുണ്ട്.
ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. ഓപ്പൺ വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.
Discussion about this post