കാട്ടാക്കട: വിവാഹം കഴിഞ്ഞ് 15ാം ദിനം നവവധു ഭർതൃ ഗൃഹത്തിൽ ആത്മഹത്യചെയ്ത കേസിൽ ഭർത്താവിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. പന്നിയോട് തണ്ണിച്ചാംകുഴി സോനാ ഭവനിൽ സോന(24)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിലാണ് പന്നിയോട് കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ ഉണ്ണി എന്ന വിപിൻ(28) അറസ്റ്റിലായത്.
ഇരുവരുടേയും വിവാഹം നടന്ന് പതിനഞ്ചാം ദിവസമാണ് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സോനയുടെ മരണത്തിന് വിപിന്റെ മാനസികവും ശാരീരികവുമായ പീഡനവും കാരണമായതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പോലീസ് അറിയിച്ചു.
മകളുടെ മരണം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് സോനയുടെ മാതാപിതാക്കൾ പോലീസിൽ പരാതിനൽകിയിരുന്നു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471
Discussion about this post