കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിച്ച് സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന് എംപി. വര്‍ഗീയശക്തികളോട് കൂട്ടുചേര്‍ന്ന പദ്മജയോട് അച്ഛന്റെ ആത്മാവ് ഒരിക്കലും പൊറുക്കില്ലെന്ന് മുരളീധരന് പറഞ്ഞു.
ഇപ്പോള്‍ പദ്മജ ചെയ്തത് വലിയ ചതിയാണ്. കാരണം കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തീവ്രശ്രമം നടത്തുമ്പോഴാണ് പദ്മജയുടെ ഭാഗത്തു നിന്നും ഇത്തരമൊരു തീരുമാനമുണ്ടാകുന്നതെന്നും മുരളീധരന് പറഞ്ഞു.
പദ്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് എല്ലാക്കാലത്തും നല്‍കിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അവഗണയുണ്ടായി, മത്സരിച്ചപ്പോള്‍ കാലുവാരാന്‍ ശ്രമമുണ്ടായി എന്നൊക്കെയുള്ള പദ്മജയുടെ സൂചനകള്‍ ചില മാധ്യമങ്ങളിലൂടെ കണ്ടുവെന്നും അതൊന്നും ശരിയല്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
സ്ഥാനങ്ങള്‍ വരും പോകും. ഒരു പ്രസ്ഥാനത്തില്‍ നില്ക്കുമ്പോള് കിട്ടിയതിന്റെ കണക്കാണ് ഓര്‍ക്കേണ്ടതെന്നും പദ്മജയുടെ ബിജെപി പ്രവേശം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മുരളീധരന് പറഞ്ഞു.
also read:വിയര്‍ത്തുകുളിച്ച് കേരളം, ഇന്നും ചൂട് കനക്കും, ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്
തെരഞ്ഞെടുപ്പ് അടുത്തു നില്ക്കുന്ന സാഹചര്യത്തിലാണ് ഇമ്മാതിരി ചതി. ഇഡിയും കേഡിയുമൊന്നും ഞങ്ങളുടെ അടുത്തു വരില്ലെന്നും അതുകാട്ടി പേടിക്കാനും വരണ്ടെന്നും ഇഡി വന്നാലും നിയമപരമായി നേരിടുമെന്നും മുരളീധരന് പറഞ്ഞു.
Discussion about this post