തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. ദിവസവും ഒരുകേന്ദ്രത്തില്‍ 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകള്‍ വെട്ടിക്കുറച്ചു. ഇനിമുതല്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. അതേസമയം അപേക്ഷകരില്‍ നിന്നും 50 പേരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിന് വ്യക്തതയില്ല.
also read:സംസ്ഥാന വനിതാ രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും പങ്കെടുത്തില്ല. മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍.
അതേസമയം മന്ത്രിയുടെ പുതിയ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം കുറച്ച തീരുമാനം ശരിയല്ലെന്നാണ് ഇവരുടെ പക്ഷം
Discussion about this post