കൊച്ചി: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. അമ്മയെ ബൈക്ക് ഷോറൂമില്‍ നിര്‍ത്തി ടെസ്റ്റ് ഡ്രൈവിന് പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഈ മാസം 15നായിരുന്നു നിധിന്റെ പിറന്നാള്‍. പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാനായിരുന്നു നിധിന് അമ്മയ്ക്കൊപ്പം ഷോറൂമില്‍ എത്തിയത്. ടെസ്റ്റ് ഡ്രൈവിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറില്‍ ഇടിക്കുകയായിരുന്നു.
also read:സഹോദരി സ്കൂള്‍ വിട്ട് വരുന്നത് കണ്ട് ഓടി, സ്കൂള്‍ ബസ്സിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
കടവന്ത്ര എളംകുളത്തുവെച്ച് ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട് അഞ്ചു മിനിറ്റിലേറെ നേരം റോഡില്‍ കിടന്ന നിധിന് നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കളമശ്ശേരി സ്കോഡ ഷോറൂമില്‍ മെക്കാനിക്കാണ് നിധിന്. ബൈക്ക് വാങ്ങണം എന്ന് ഏറെ നാളത്തെ ആഗ്രഹമായിരുന്നു.
also read;കക്കയത്ത് അബ്രഹാമിന്റെ ജീവനെടുത്ത കൊലയാളി കാട്ടുപോത്തിനെ വെടിവെയ്ക്കും; ഉത്തരവിട്ട് വനംവകുപ്പ്
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന് : കാശിനാഥ് ദുരൈ, അമ്മ : ഷൈനി, സഹോദരി: നിഖിന.
Discussion about this post