കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കക്കയത്ത് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ കടുത്ത നടപടികളുമായി വനംവകുപ്പ് അധികൃതർ. കൊലയാളി കാട്ടുപോത്തിനെ വെടിവെക്കാൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു. കക്കയത്ത് പാലാട്ടിയിൽ അബ്രഹാമിനെ കാട്ടുപോത്ത് കുത്തികൊലപ്പെടുത്തിയത്.
കാട്ടുപോത്തിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന് നേരത്തേ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിൽ ഒരാൾക്ക് ജോലി, 50-ലക്ഷം നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതിൽ പ്രധാന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.
ചൊവ്വാഴ്ച കൃഷിയിടത്തിൽ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേൽക്കുന്നത്. പതിവുപോലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു അബ്രഹാം. അതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ- മോഡൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതെ പാലക്കാട്ടെ സ്കൂൾ; 100 ശതമാനം വിജയം വരുത്തി തീർക്കാനെന്ന് വിമർശിച്ച് മന്ത്രി
കക്കയം പഞ്ചവടിക്ക് സമീപം താമസിക്കുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു അബ്രഹാം. ഇപ്പോഴും ഓടുമേഞ്ഞ പഴയവീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. മകൻ ജോബിഷിന് കൂലിപ്പണിയാണ്. ജോബിഷിന് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് പൂർത്തിയായിട്ടില്ല. പണിതീരാത്ത വീട്ടിലാണ് താമസം. മറ്റൊരു മകൻ ജോമോനും കൂലിപ്പണിയാണ്.
Discussion about this post