കൊച്ചി: അഭിമന്യു വധക്കേസില്‍ ആറാം പ്രതി റെജിബിന്റെ ജാമ്യം റദ്ദ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിക്ക് കൊലപാതകത്തില്‍ സുപ്രധാന പങ്കുണ്ട് എന്നും ഇയാള്‍ പുറത്തു നില്‍ക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആണ് അപേക്ഷയില്‍ പറയുന്നത്.
അപേക്ഷ സ്വീകരിച്ച കോടതി ആറാം പ്രതി റെജിബിന് നോട്ടീസ് അയച്ചു. മഹാരാജാസിലെ രണ്ടാം വര്‍ഷം പഠിക്കുമ്പോഴായിരുന്നു അഭിമന്യു കൊല്ലപ്പെട്ടത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ക്യാംപസില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.
Discussion about this post